കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അഞ്ച് മക്കളുടെ മാതാവായ യുവതിയെ കാറിനുള്ളിൽ പീഡിപ്പിച്ചു. ഹോസ്ദുർഗിൽ വാടക വീട്ടിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36 കാരിയാണ് പീഡനത്തിനിരയായത്. കാഞ്ഞങ്ങാട് നിന്നും യുവതിയെ കാറിൽ കയറ്റി കൊണ്ട് പോയി തെങ്ങിൻ തോപ്പിൽ നിർത്തിയിട്ട ശേഷം പീ‌ഡിപ്പിച്ചുവെന്നാണ് പരാതി. യുവതി നൽകിയ പരാതി പ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. പ്രതിയും യുവതിയും മുൻപരിചയമുണ്ട്. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലായിരുന്നു യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയത്.