പയ്യാവൂർ: ദേശീയ കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ കർഷക നേതാക്കളുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് കരാർ നടപ്പാക്കുക, വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 20ന് ഉച്ചകഴിഞ്ഞ് 2ന് പാലക്കാട് കുഴൽമന്ദം ക്രൗൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന കിസാൻ മഹാ പഞ്ചായത്ത് വിജയിപ്പിക്കുന്നതിന് പയ്യാവൂരിൽ ചേർന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്‌കറിയ നെല്ലംകുഴി, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ജെയിംസ് പന്ന്യാംമാക്കൽ, ജോസഫ് വടക്കേക്കര -സംസ്ഥാന സമിതി അംഗങ്ങൾ. സണ്ണി തുണ്ടത്തിൽ -ചെയർമാൻ. പീറ്റർ പുത്തൻപറമ്പിൽ -ജനറൽ കൺവീനർ. വർഗീസ് വൈദ്യർ കരിക്കോട്ടക്കരി -ട്രഷറർ.