medicamp
സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് ഡിവൈ.എസ്.പി, കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: പെരുമ്പ ലയൺസ് ക്ലബ്ബ്, ലയൺസ് ക്ലബ്‌ സിഗ്നോര, ലയൺസ് ക്ലബ്‌ പ്ലേറ്റിനം, കണ്ടോത്ത് ശ്രീനാരായണ ഗുരു സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം എന്നിവ സംയുക്തമായി മംഗലാപുരം എ.ജെ. ആശുപത്രിയുടെ സഹകരണത്തോടെ

ഹൃദ്രോഗം, മൂത്രാശയം, ഗർഭാശയം, അസ്ഥിരോഗം നിർണ്ണയ സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ടോത്ത് പയ്യന്നൂർ ഡയഗ്നോസിസ് സെന്ററിൽ ഡിവൈ.എസ്.പി, കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് കോർഡിനേറ്റർ കെ.യു. വിജയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി. പ്രഭാകരൻ, ലയൺസ് ക്ലബ്‌ പ്രസിഡന്റുമാരായ ഷാന്റി ബാബു, ഡോ. ജയശേഖരൻ, ഡോ. ഹരിദാസ്, കെ.വി. ഷീബ, കെ.കെ. നവജിത്ത്, എസ്. രാമസ്വാമി, വി.വി. പ്രദീപ് സംസാരിച്ചു. ടി. രാഘവൻ സ്വാഗതവും കെ. അശോകൻ നന്ദിയും പറഞ്ഞു.