കാഞ്ഞങ്ങാട്: അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യകൾക്കനുസൃതമായി ജനസേവന കേന്ദ്രങ്ങളും മാറേണ്ടിയിരിക്കുന്നുവെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉല്ലാസ് കുഞ്ഞമ്പു നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മജീദ് മൈ ബ്രദർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി റുയേഷ് കോഴിശ്ശേരി, അംഗത്വ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ഫോക്‌ലോർ അക്കാഡമി മുൻ സെക്രട്ടറി എം. പ്രദീപ് കുമാർ ഉപഹാരം നൽകി ആദരിച്ചു. ജില്ലാ സെക്രട്ടറി മനോജ് കുമാർ,രാജൻ പിണറായി, വർഗ്ഗീസ് ചിറ്റാരിക്കാൽ, കൃഷ്ണേന്ദു, ഇന്ദുമതി, പ്രഭാകരൻ കാസർകോട്, സതീഷ് പൂർണിമ സംസാരിച്ചു. ദിനേശൻ മൂലക്കണ്ടം സ്വാഗതവും രാജേന്ദ്രൻ നന്ദിയും പറഞ്ഞു.