i-a-p

കണ്ണൂർ: ജീൻ തെറാപ്പിയും മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വരെ സാദ്ധ്യമാക്കുന്ന ആധുനിക ചികിത്സാ രീതി വഴി ഭൂരിപക്ഷം രക്തസംബന്ധിയായ അസുഖങ്ങളും പൂർണ്ണമായി സുഖപ്പെടുത്താവുന്നതാണെന്ന് ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കണ്ണൂരിൽ സംഘടിപ്പിച്ച ഹെമറ്റോളജി ശില്പശാല അഭിപ്രായപ്പെട്ടു. ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിലൂടെയും പച്ചക്കറികളിലൂടെയും കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന വിളർച്ച തടയാവുന്നതാണ്. ശില്പശാലയിൽ കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിലെ കുട്ടികളുടെ ഹെമറ്റോ ഓങ്കോളജി വിഭാഗം തലവൻ ഡോ. യാമിനി കൃഷ്ണൻ, ഡോ. എം.ആർ കേശവൻ, ഡോ. എം.കെ നന്ദകുമാർ, ഡോ. ഊർമിള, ഡോ. സുൽഫിക്കർ അലി, ഡോ. കെ.സി രാജീവൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഐ.എ.പി സെക്രട്ടറി ഡോ. മൃദുല ശങ്കർ, ഡോ. അജിത് സുഭാഷ്, ഡോ. ആര്യാദേവി, അരുൺ അഭിലാഷ് നേതൃത്വം നൽകി