ymca

കാലിച്ചാനടുക്കം: കാലിച്ചാനടുക്കം വൈ.എം.സി എയുടെ ആഭി മുഖ്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലാതല കരോൾ ഗാന മത്സരവും ക്രിസ്തുമസ് ആഘോഷവും നടത്തി. കാലിച്ചാനടുക്കം സെന്റ്. ജോസഫ് ഇടവക വികാരി ഫാദർ. വിപിൻ വെൻ മെനികട്ടയിൽ ഉദ്ഘാടനം ചെയ്തു.വൈ.എം.സി എ പ്രസിഡന്റ് ബേബി മാടപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ലൂയി മരിയ ദാസ്, ഫാദർ. ജിതിൻ വയലിങ്ങൽ, ഫാദർ തോമസ് ചെട്ടിയിൽ, ഡോക്ടർ സജീവ് മറ്റത്തിൽ, നിസിരി സോളമൻ, വാർഡ് മെമ്പർമാരായ അഡ്വ.പി.ഷീജ, നിഷ അനന്തൻ, എന്നിവർ പ്രസംഗിച്ചു. വൈ.എം.സി എ സെക്രട്ടറി സിബി മലയാറ്റിൽ സ്വാഗതവും, ജിജി ജോൺ നന്ദിയും പറഞ്ഞു.എസ്.എൻ.സി കൊയർ ടീം മാട്ടൂൽ ഒന്നാംസ്ഥാനവും ലിറ്റിൽ ഫ്ലവർ ചർച്ച് മേരി ഗിരി രണ്ടാം സ്ഥാനവും വൈ.എം.സി എ വെള്ളരിക്കുണ്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.