
കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് എന്ന പേര് സ്വന്തമാക്കി അജാനൂർ ഗ്രാമപഞ്ചായത്ത്. മാവുങ്കാൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ പ്രഖ്യാപന ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, വൈസ് പ്രസിഡന്റ് കെ. സബീഷ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ , വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന, പഞ്ചായത്ത് മെമ്പർമാരായ എം.വി. മധു, കെ.വി.ലക്ഷ്മി, എം.ബാലകൃഷ്ണൻ, സുനിത പള്ളോട്ട്, ഇമ്പ്ലിമെന്റിങ് ഓഫീസർ ടി.വിഷ്ണു നമ്പൂതിരി , ജില്ലാ കോഡിനേറ്റർ പി.എൻ.ബാബു, നോഡൽ പ്രേരക് എം.ഗീത, ഗ്രാമപഞ്ചായത്ത് പ്രേരക് ദീപ എന്നിവർ സംസാരിച്ചു.