
കണ്ണൂർ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി ഗ്രേഡിംഗ് നൽകുന്നത് 31നകം പൂർത്തിയാക്കും. ആന്റി പ്ലാസ്റ്റിക് വിജിലൻസ് സ്‌ക്വാഡുകളാണ് ഈ ചുമതല നിർവഹിക്കുന്നത്. പരിശോധനയിൽ 50 ശതമാനത്തിൽ കുറവ് മാർക്ക് ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കുന്നതിന് സമയം അനുവദിച്ച് നോട്ടീസ് അയക്കും.
പരിശോധനയിലൂടെ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് നൽകുന്നതിന് യുവജനക്ഷേമ ബോർഡിന്റെ ജില്ലയിലെ 26 വളണ്ടിയർമാർ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാർ, യംഗ് പ്രൊഫഷണൽമാർ, കിലയുടെ തീമാറ്റിക് എക്സ്പേർട്ടുകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ടീമുകൾ രൂപീകരിക്കും.
ങ്ങൾക്കും നൽകണമെന്നും നിർദ്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണ പ്രവർത്തനവും നടക്കും.
ജില്ലയിലെ അജൈവമാലിന്യം നീക്കം നടത്തുന്ന പ്രൈവറ്റ് ഏജൻസികളുടെ യോഗം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകിട്ട് മൂന്നിന് ചേരും. ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.
പരിശോധന ഇവിടെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ, അർദ്ധ സർക്കാർ, കോർപ്പറേഷനുകൾ, മിഷനുകൾ, അതോറിറ്റികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ ഓഫീസുകൾ.
ഫ്ളക്സ് പ്രിന്റിംഗ് ഓറഞ്ച് കാറ്റഗറിയിൽ
ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനങ്ങൾ ഓറഞ്ച് ക്യാറ്റഗറിയിൽ വരുന്നതായതിനാൽ നിർബന്ധമായും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പത്രം വാങ്ങണമെന്നും ഇതിനുള്ള കൃത്യമായ നിർദേശം ബോർഡ് എല്ലാ സ്ഥാപന