
പിലിക്കോട് : ഓരിയിലെ നിർമ്മാണ തൊഴിലാളി വിജയന്റെ ചികിത്സയ്ക്ക് പിലിക്കോട്ടെ നാട്ട് വെളിച്ചം വാട്സ് ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്. ഇതിനകം വലിയൊരു തുക ചികിത്സക്കായി ചെലവിട്ടെങ്കിലും രോഗം ഭേദമാകാതെ വന്നതോടെയാണ് ഈ നിർദ്ദന കുടുംബാംഗത്തെ സഹായിക്കാനായി വിവിധ സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ വാട്സാപ്പ് കൂട്ടായ്മ ധനസമാഹരണം നടത്തി കൈമാറിയത്. കൂട്ടായ്മ സ്വരൂപിച്ച തുക പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി വിജയൻ ചികിത്സാ സഹായ നിധി ചെയർമാൻ പി.കെ.പവിത്രന് കൈമാറി . ചടങ്ങിൽ ബാലഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടുവെളിച്ചം ഗ്രൂപ്പ് അഡ്മിൻ വത്സരാജ് പിലിക്കോട് സ്വാഗതവും സി വി.രാജൻ നന്ദിയും പറഞ്ഞു.രാഹുൽ,പ്രശാന്ത് ,പുഷ്പ എന്നിവർ പങ്കെടുത്തു.