watter-purifier

തൃക്കരിപ്പൂർ:നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ അങ്കണവാടികളിൽ വാട്ടർ പ്യുരിഫയറുകൾ നൽകി. തൃക്കരിപ്പൂർ തട്ടാനിച്ചേരി അങ്കണവാടിയിൽ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.വി.സുനിത ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ടി.എസ് നജീബ്, സി ചന്ദ്രമതി, വാർഡ്‌ മെമ്പർ യു.പി.ഫായിസ്, എ.എൽ.എം.സി മെമ്പർ ബാലകൃഷ്ണൻ സംസാരിച്ചു. സി ഡി.പി.ഒ ബിജി സ്വാഗതവും ഐ.സി ഡി.എസ് സൂപ്പർവൈസർ ലൈല നന്ദിയും പറഞ്ഞു.