
പരിയാരം: അവുങ്ങുംപൊയിലിൽ തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ച കൊടിമരവും യു.ഡി.എഫ് വിചാരണ സദസ്സ് പ്രചരണ സാമഗ്രികളും വ്യാപകമായി നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാൻ സി പി.എമ്മിന്റെ നേതാക്കൾ നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമായാണ് കൊടിയും പ്രചരണസാമഗ്രികളും നശിപ്പിക്കുന്നതെന്നും പരിയാരം മണ്ഡലം 23ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് പരിയാരം പൊലീസ് സ്റ്റേഷനിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി.എം.അൽ അമീൻ പരാതി നൽകി. രാത്രികാലങ്ങളിൽ രാഷ്ട്രീയ എതിരാളികളുടെ കൊടിമരവും മറ്റും നശിപ്പിക്കുന്ന ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി. സജീവൻ ആവശ്യപ്പെട്ടു.