prathishedham

പയ്യന്നൂർ : വണ്ടിപെരിയാറിൽ ആറ് വയസ്കാരി ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയ പൊലീസിന്റെയും സർക്കാരിന്റെയും അനാസ്ഥക്കെതിരെ പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഴയബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . പ്രസിഡന്റ് പിലാക്കൽ അശോകന്റെ അദ്ധ്യക്ഷതയിൽ ഡി.സി സി. ജനറൽ സെക്രട്ടറി എം.കെ.രാജൻ ഉദ്ഘാടനം ചെയ്തു. എ.പി.നാരായണൻ , പി.ലളിത , കെ.ജയരാജ്, അഡ്വ.ഡി.കെ.ഗോപിനാഥ് , വി.സി നാരായണൻ,എ.രൂപേഷ്, അത്തായി പത്മിനി, ഇ.പി. ശ്വാമള തുടങ്ങിയവർ സംസാരിച്ചു.സി വി.രാജഗോപാലൻ സ്വാഗതവും ജനാർദ്ദനൻ കുറുവാട്ടിൽ നന്ദിയും പറഞ്ഞു.