
തലശേരി:കതിരൂർ ഗവ.യു.പി.സ്‌കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഈ മാസം 25ന് നടത്തും. സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായിരിക്കും.. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനൽ അദ്ധ്യക്ഷത വഹിക്കും. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ബിസിനസ് രംഗത്തെ അതികായകരുമായ സി കെ.അബ്ദുൾ മജീദ്, അബ്ദുൾ ലത്തീഫ് കെ.എസ്.എ, രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കിയ ക്രൈംബ്രാഞ്ച് എസ്.പി.കെ.കെ.മൊയ്തീൻ കുട്ടി എന്നിവരെ സമാപന വേദിയിൽ ആദരിക്കും.സ്‌കൂളിന് സ്വന്തം കെട്ടിടം പണിയാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഹെഡ് മാസ്റ്റർ എം.ടി.സുരേഷ് കുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ സാരഥികളായ അബ്ദുൾ ലത്തീഫ് കെ.എസ്.എ, സമാൻ കതിരൂർ, നൂർ മുഹമ്മദ്, പി.ടി.എ.പ്രസിഡന്റ് പി.റിയാസ് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.