bekal

കാസർകോട് :ബേക്കൽ ഫെസ്റ്റ് രണ്ടാം പതിപ്പിൽ രണ്ട് വേദികളിലായാണ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രധാനവേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാകുമ്പോൾ റെഡ് മൂൺ ബീച്ചിലൊരുക്കുന്ന വേദിയിൽ കാസർകോടിന്റെ തനത് കലകൾ നിറയും. കുടുംബശ്രീ പ്രവർത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികൾ വേദി രണ്ടിൽ അരങ്ങേറും.

വിവിധ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ നാലു ദിവസവും ഗ്രാമീണ കലാസമിതിയുടെ പരിപാടി അഞ്ചു ദിവസങ്ങളിലായും നടക്കും.മുപ്പത് കലാസമിതികളിൽ നിന്നായി 52 കലാപരിപാടികളാണ് ഗ്രാമീണ കലാസമിതി അവതരിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി കുടുംബശ്രീ അവതരിപ്പിക്കുന്ന പരിപാടികൾ ഡിസംബർ 23ന് മുളിയാർ, പള്ളിക്കര, കയ്യൂർ സി.ഡി.എസുകൾ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, മാപ്പിളപ്പാട്ട്, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ മാർഗ്ഗം കളി എന്നിവ നടക്കും. ഡിസംബർ 24ന് ചെമ്മനാട്, മടിക്കൈ, കാഞ്ഞങ്ങാട് 2 എന്നീ സി.ഡി.എസുകൾ അവതരിപ്പിക്കുന്ന ചവിട്ട് നാടകം, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, നാടോടി നൃത്തം, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറും. ഡിസംബർ 27ന് കുമ്പള, ഉദുമ, പടന്ന, പുല്ലൂർ പെരിയ സി.ഡി.എസുകൾ അവതരിപ്പിക്കുന്ന ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, കുച്ചുപ്പുടി, നാടൻപാട്ട് ഡാൻസ്, നാടോടി നൃത്തം, ഒപ്പന, കൈകൊട്ടിക്കളി എന്നീകലാപരിപാടികൾ നടക്കും. ഡിസംബർ 30ന് അജാനൂർ സി.ഡി.എസ് അവതരിപ്പിക്കുന്ന നാടൻപാട്ട്, ഡാൻസ്, മാർഗ്ഗം കളി, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ് എന്നീ പരിപാടികൾ നടക്കും.

നൃത്ത,​സംഗീതരാവുകൾ

പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാവും. ഡിസംബർ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ട്രിയോ, 24ന് കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം, 25ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്, 26ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്, 27ന് പത്മകുമാറും ദേവും സംഘവും ഓൾഡ് ഈസ് ഗോൾഡ് മ്യൂസിക്കൽ മെലഡി, 28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര, 29ന് കണ്ണൂർ ശരീഫ് സംഘത്തിന്റെയും മാപ്പിളപ്പാട്ട് നൈറ്റ്, 30ന് ഗൗരിലക്ഷ്മി മ്യൂസിക്കൽ ബാന്റ്, സമാപന ദിവസമായ 31ന് റാസാ ബീഗം ഗസൽ ഡ്യൂ, ആട്ടം കലാ സമിതിയും തേക്കിൻകാട് ബാന്റും അവതരിപ്പിക്കുന്ന മെഗാ ന്യൂയർ നൈറ്റ് എന്നിവ അരങ്ങേറും.