kpoa-

കാസർകോട്: കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ലീഗൽ റിസർച്ച് സെന്റർ ഉദ്ഘാടനം റിട്ടയേർഡ് ഡി.ജി.പി ജേക്കബ് പുന്നൂസ് നിർവ്വഹിച്ചു. 'പ്രൊഫഷണൽ പൊലീസ്' എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം ക്ലാസ് എടുത്തു. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പി.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ.ബിജു പൊലീസ് പ്രവർത്തന പരിപ്രേഷ്യം നവകാല വീക്ഷണം എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന ട്രഷറർ കെ.എ.ഔസേഫ്, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.രാജ്കുമാർ എന്നിവർ സംസാരിച്ചു. കെ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.രവീന്ദ്രൻ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി കെ കെ.പി. വി രാജീവൻ നന്ദിയും പറഞ്ഞു.