maniot-kaliyattam

കാഞ്ഞങ്ങാട്: ശ്രീ മന്യോട്ട് ദേവാലയ കലശാട്ട് ദിന കളിയാട്ടം ജനവരി 23 മുതൽ 28 വരെ നടക്കും. ഇതിനായുള്ള ഫണ്ട് ശേഖരണം തരംഗ്‌ ലൈറ്റ് ആൻഡ് സൗണ്ട് കൊവ്വൽപ്പള്ളി കാഞ്ഞങ്ങാട്, ദീപ ഗോൾഡ് കാഞ്ഞങ്ങാട്, എക്സ്പ്രസ്സ്‌ഹൈപ്പർ മാർക്കറ്റ് കൊവ്വൽപ്പള്ളി കാഞ്ഞങ്ങാട്, ദീപ്തി തിയേറ്റർ കാഞ്ഞങ്ങാട്, ബാലൻ മാസ്റ്റർ ആലാമിപ്പള്ളി, സുമിത്ത് ബേളാരത്ത് എന്നിവരിൽ നിന്നും ഫണ്ട് ശേഖരിച്ച് ക്ഷേത്രം അന്തിത്തിരിയൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയർമാൻ കരുണൻ , ജനറൽ കൺവീനർ സനിൽ മന്ന്യോട്ട്, ക്ഷേത്രം പ്രസിഡണ്ട് സുധീന്ദ്രൻ കലയറ, ട്രഷറർ സുധി പൂതങ്ങാനം, മറ്റു കമ്മറ്റി അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, വനിതാ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.