krdsa

കാഞ്ഞങ്ങാട്: വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കെ.ആർ.ഡി.എസ്.എ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി.സൗമ്യ അദ്ധ്യക്ഷത വഹിച്ചു.കെ.ആർ.ഡി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.എം.നജീം, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബിജുരാജ്, കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് വിനോജ്, കെ.ആർ.ഡി.എസ്.എ ജില്ലാ ജോയിന്റ് സെക്രട്ടറി വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ശശി കരുവാച്ചേരി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ:സജിത (പ്രസി. ), എം.സി ഷഫീർ (സെക്ര. ), പി.നാമദേവൻ.(വൈസ് പ്രസി.), സുധീരൻ ( ജോ.സെക്ര. ) ജിഷാദ് ശങ്കർ ( ട്രഷ. ) .