
കാസർകോട് :മുൻ ഡി.സി സി പ്രസിഡന്റ് കോടോത്ത് ഗോവിന്ദൻ നായരുടെ 13ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ചുള്ള അനുസ്മരണം ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി വി.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഹക്കിം കുന്നിൽ ,കെ.പി.സി സി മെമ്പർമാരായ പി.എ.അഷ്‌റഫലി ,കെ.നീലകണ്ഠൻ,ഡി.സി സി ഭാരവാഹികളായ എം.സി പ്രഭാകരൻ ,എം.കുഞ്ഞമ്പു നമ്പ്യാർ ,ബ്ലോക്ക് പ്രസിഡന്റുമാരായ എം.രാജീവൻ നമ്പ്യാർ, കെ.വി.ഭക്തവത്സലൻ ,ഉമേശൻ ബേളൂർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, എ.വാസുദേവൻ, അബ്ദുൽ റസാഖ് ചെർക്കള, അഡ്വ.സാജിദ് കമ്മാടം എൻ.എ.അബ്ദുൽ ഖാദർ ,എ.ഷാഹുൽ ഹമീദ് ,അഡ്വ.വിനോദ് കുമാർ,ബി.എ.ഇസ്മയിൽ,അഡ്വ.ശ്രീജിത്ത് മാടക്കൽ, കാട്ടുകൊച്ചി കുഞ്ഞികൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.