
തൃക്കരിപ്പൂർ:പുതിയ വർഷത്തെ വാർഷികപദ്ധതി രൂപീകരണത്തിനായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന വയോജനങ്ങളുടെ പ്രത്യേക ഗ്രാമസഭ പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.സുകുമാരൻ പദ്ധതി മാർഗ്ഗരേഖ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ എം.സൗദ,മുൻ പ്രസിഡന്റ് സത്താർ വടക്കുമ്പാട്,മെമ്പർമാരായ ഇ.ശശിധരൻ,കെ.വി.രാധ,കെ.വി.കാർത്ത്യായനി,എം.രജീഷ്ബാബു,ഭാർഗ്ഗവി.കെ.എൻ.വി,എം.കെ.ഹാജി,അബ്ദുൽ ശുക്കൂർ,സാജിത സഫറുള്ള,ഫായിസ് ബീരിച്ചേരി, ഫരീദ.കെ.എം എന്നിവർ പ്രസംഗിച്ചു.സാമൂഹ്യ സുരക്ഷ പെൻഷനിൽ വീടിന്റെ വിസ്തീർണ്ണം മാനദണ്ഡമായി പരിഗണിക്കുന്നത് ഒഴിവാക്കുക, വയോജന ആരോഗ്യ പരിരക്ഷ സംവിധാനങ്ങൾ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് ഒരുക്കുക,വയോജനങ്ങൾക്കായുള്ള വാർഷികപദ്ധതി സർക്കാർ വിഹിതം വർധിപ്പിക്കുക,യോഗ പരിശീലനം ഈവർഷവും നടപ്പിലാക്കുക,ആയുർവേദമരുന്ന് വരുമാന പരിധിനോക്കാതെ ക്യാമ്പുകൾ വഴി വിതരണം ചെയ്യുക, പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഗ്രാമസഭയിൽ ഉന്നയിക്കപ്പെട്ടു.