
പാലക്കുന്ന്:അരവത്ത് സുബ്രഹ്മണ്യ ക്ഷേത്രം നടപന്തൽ സമർപ്പണം എടനീർ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി നിർവഹിച്ചു. അരവത്ത് കെ.യു.പത്മനാഭ തന്ത്രി അദ്ധ്യക്ഷത വഹിച്ചു.വിരമിച്ച ക്ഷേത്ര മേൽശാന്തി ഡോ. ശ്രീരാമ അഗ്ഗിത്തായയ്ക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. നടപ്പന്തൽ നിർമ്മാണവുമായി സഹകരിച്ച ക്ഷേത്ര ആഘോഷ കമ്മിറ്റി, എ കോരൻ, ബാലകൃഷ്ണൻ എം, ശശിധരൻ മണിയാണി, പഴയ വീട്ടിൽ ചന്ദ്രൻ, വേലായുധൻ കാട്ടിൽ, മുരളീധരൻ ആലിങ്കാൽ, ബാലകൃഷ്ണൻ ആലിങ്കാൽ, രത്നാകരൻ ആലിങ്കാൽ, ലക്ഷ്മി അമ്മ കുടുംബം. രാമകൃഷ്ണൻ ആയംമ്പാറ, സുധീഷ് മലാംകുന്ന്, അംബുജാക്ഷൻ കുതിരക്കോട്, നാരായണൻ കരുവക്കോട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.യു.നാരായണ തന്ത്രി, വിഷ്ണുപ്രസാദ് ഹെബാർ, ഗംഗാധരൻ പാറ്റോൻ മന, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശിവരാമൻ മേസ്ത്രി സ്വാഗതവും സി വി.സുരേഷ് നന്ദിയും പറഞ്ഞു.