thomas-chandi-anusamrnm
തോമസ് ചാണ്ടിയുടെ ഛായാചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നു.

കാഞ്ഞങ്ങാട്: എൻ.സി.പി പ്രസിഡന്റും മുൻമന്ത്രിയുമായ തോമസ് ചാണ്ടിയുടെ നാലാം ചരമ വാർഷിക ദിനാചരണം പാർട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജു കൊയ്യൻ, ട്രഷറർ ബെന്നി നാഗമറ്റം, ജില്ലാ സെക്രട്ടറിമാരായ എ.ടി. വിജയൻ, ദാമോദരൻ ബെള്ളിഗെ, ഒ.കെ. ബാലകൃഷ്ണൻ, എൻ.വൈ.സി സംസ്ഥാന സെക്രട്ടറി ഷമീമ, എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ലിജോ സെബാസ്റ്റ്യൻ, എൻ.എം.സി ജില്ലാ സെക്രട്ടറി രമ്യ, എൻ.സി.പി കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രാഹൂൽ നിലാങ്കര, മോഹനൻ ചുണ്ണൻകുളം, സുനിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി. നാരായണൻ സ്വാഗതവും സീനത്ത് സതീശൻ നന്ദിയും പറഞ്ഞു.