തൃക്കരിപ്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂണിറ്റ് ജനകീയ സംഘാടക സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൃക്കരിപ്പൂർ മഹോത്സവം 22 മുതൽ ജനുവരി 7 വരെ തൃക്കരിപ്പൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃക്കരിപ്പൂർ മഹോത്സവത്തിന്റെ സന്ദേശം വിളംബരം ചെയ്ത് കൊണ്ട് 21ന് വൈകിട്ട് 4 മണിക്ക് ബീരിച്ചേരിയിൽ നിന്നു വിളംബര ഘോഷയാത്ര നടത്തും. 16 ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം 22 ന് വൈകിട്ട് 4.30 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിർവ്വഹിക്കും.

പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരിക്കും. കെ.വി.വി.ഇ.എസ് ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ശരീഫ്, പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ, എന്നിവർ സംബന്ധിക്കും. ഉദ്ഘാടന ദിവസം സന്ധ്യക്ക് ഇശൽ സന്ധ്യ അരങ്ങേറും. സമാപന ദിവസം വരെ എല്ലാ ദിവസവും വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കപെ പ്പെടും. അമ്യൂസ്മെമെന്റ് പാർക്ക് ഫ്ലവർ ഷോ, വിപണന സ്റ്റാളുകൾ തുടങ്ങിയവയോടൊപ്പം വിനോദ വിജ്ഞാനപ്രദമായ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സി.എച്ച് അബ്ദുൾ റഹീം, എ.ജി നൂറുൻ അമീൻ, പി.പി. അബ്ദുൾ നാസർ, വി.പി ഗോപാലകൃഷ്ണൻ, എസ്. അബ്ദുൾ റഹിമാൻ, എം.അബ്ദുൽ റഷീദ്, ഫായിസ് കവ്വായി, ടി.വി ചന്ദ്രദാസ് പങ്കെടുത്തു.