
തലശ്ശേരി: എൻ.സി.സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ബ്രിഗേഡിയർ നരേന്ദ്ര ചാരാഗ് നയിക്കുന്ന ദേശീയ സൈക്കിൾ റാലിക്ക് വൺ കേരള ആർട്ടിലറി ബാറ്ററി എൻ.സി.സി തലശ്ശേരിയുടെ നേതൃത്വത്തിൽ വടകരയിൽ സ്വീകരണം നൽകി. കമാൻഡിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ലളിത് കുമാർ ഗോയൽ, സബേദാർ മേജർ വി.സി ശശി, എൻ.സി.സി ഓഫീസർ ടി.പി രാവിദ്, ഹവിൽദാർ ഉദയ് പ്രതാപ്, ഹവിൽദാർ ജയരാമൻ, ഹവിൽദാർ നിധീഷ്, നായിക്ക് ഔസേപ്പ്, എൻ.സി.സി കേഡറ്റുകൾ എന്നിവരുടെ നേതൃത്വത്തിൽ റാലിയിലെ അംഗങ്ങളെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു.റാലിക്ക് പൊലീസിന്റെയും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെയും പൂർണ്ണ സഹകരണം ലഭിച്ചുവെന്ന് കമാൻഡിംഗ് ഓഫീസർ ലെഫ്. കേണൽ ലളിത് കുമാർ ഗോയൽ പറഞ്ഞു.