കണ്ണൂർ: കണ്ണൂരുകാർക്ക് രാമശ്ശേരി ഇഡ്ഡലിയുടെ രുചി ആസ്വദിക്കാനുള്ള അവസരം വീണ്ടുമൊരുക്കി കെ.ടി.ഡി.സി ലൂംലാൻഡ് ഹോട്ടൽ. ഇഡ്ഡലി മേളയുടെ രണ്ടാം സീസൺ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷനായി. കേരള വിഷൻ ചാനൽ എം.ഡി പ്രജേഷ് അച്ചാണ്ടി മുഖ്യാതിഥിയായി. കെ.ടി.ഡി.സി ബോർഡ് അംഗങ്ങളായ ഒ.കെ വാസു, യു. ബാബു ഗോപിനാഥ്, ലൂംലാൻഡ് ഹോട്ടൽ മാനേജർ സുർജിത് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. 27 വരെ വൈകുന്നേരം 3 മുതൽ രാത്രി 10വരെയാണ് ഇഡ്ഡലി മേള ഉണ്ടാകുക. രാമശ്ശേരി ഇഡ്ഡലിക്ക് പുറമെ ചോക്ലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, കോഴി നിറച്ച ഇഡ്ഡലി, ആട്ടിൻകാൽ സൂപ്പ് ഇഡ്ഡലി, പാൽ കപ്പയും കുടംപുളിയിട്ട മീൻകറിയും, എല്ലും കപ്പയും സുലൈമാനിയും തുടങ്ങിയ വ്യത്യസ്ത വിഭവങ്ങൾ ഇവിടെ ലഭിക്കും. പാർസൽ സൗകര്യവും ഉണ്ടായിരിക്കും. ഫോൺ 0497 2700717, 9400008681.