muchilote

പാതിരിയാട്: പാതിരിയാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഇന്ന് തുടങ്ങി 23ന് സമാപിക്കും. ഇന്ന് സന്ധ്യാ വിളക്കിന് ശേഷം കളിയാട്ടം തുടങ്ങൽ, രാത്രി 7ന് ദേശവാസികളുടെ കലാപരിപാടികൾ, 9ന് ഭഗവതിമാരുടെ തോറ്റങ്ങൾ. നാളെ രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചക്ക് 3ന് ഉച്ചത്തോറ്റം. ശേഷം ശങ്കരനെല്ലൂർ മഹാദേവ ക്ഷേത്രത്തിലേക്ക് തിരുവായുധം എഴുന്നള്ളത്ത്. സന്ധ്യക്ക് ശേഷം ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തെയ്യം, പരദേവതമാരുടെ തോറ്റം , അരങ്ങിലടിയന്തിരം. പുലിരൂപകണ്ഠൻ തെയ്യത്തിന്റെ പുറപ്പാട്, കല്യാണപ്പന്തലിൽ എഴുന്നള്ളത്ത്. 23ന് രാവിലെ മേലേരിക്ക് അഗ്നി പകരൽ, കൊടിയിലത്തോറ്റം, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർ കാളി തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 2ന് മേലേരി കൈയേൽക്കലോടു കൂടി മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരും.