jwala

കണ്ണൂർ: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി കൊല്ലപ്പെട്ട, പോക്‌സോ കൊലപാതക കേസിലെ കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട ഇടതു സർക്കാറിന്റെ നീതി നിഷേധത്തിനെതിരെ ജവഹർ ബാൽ മഞ്ച് ജില്ലാ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ ജ്വാല നടത്തി. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സി.വി.എ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. ലിഷാ ദീപക്ക് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൂൽ, ബാൽമഞ്ച് ജില്ലാപ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ, സി.പി സന്തോഷ് കുമാർ, പി കെ പ്രീത, കെ.കെ ബീന, എം.എം സഹദേവൻ, ദിനു മൊട്ടമ്മൽ, കെ.എൻ ബിന്ദു സംസാരിച്ചു.