ches

കണ്ണൂർ: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ കേരള ഘടകമായ മൾട്ടിപ്പിൾ 318ന്റെ നേതൃത്വത്തിൽ 15 വയസിൽ താഴെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ചെസ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജനുവരി 19ന് എറണാകുളത്ത് നടക്കും. ഇതിന്റെ ഭാഗമായുള്ള പ്രിലിമിനറി റൗണ്ട് നോർത്ത് സോൺ 24ന് കോഴിക്കോട് ഗവ.ഫിസിക്കൽ എജുക്കേഷൻ കോളജ് ഈസ്റ്റിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയണം. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടൂർന്ന മെന്റ് സംഘടിപ്പിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റ് നിരവധി സമ്മാനങ്ങളും നൽകും. വാർത്താ സമ്മേളനത്തിൽ ജെ.പി.സുനിത, സുചിത്ര, ടി.കെ.രജീഷ്, ടി.കെ.വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ഫോൺ: 94009 55777, 8 137852288.