cheruthazam

പിലാത്തറ: എം.വിജിൻ എം.എൽ.എ അനുവദിച്ച ഹൈമാസ് ലൈറ്റ് ചുമടുതാങ്ങിയിൽ സ്ഥാപിക്കാനുള്ള ചെറുതാഴം പഞ്ചായത്ത് തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം. ചെറുതാഴം ഗ്രാമപഞ്ചായത്ത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ചുമടുതാങ്ങിയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് നേരത്ത അനുമതി നൽകിയിരുന്നു. ഇതിനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തീർപ്പ് കൽപ്പിച്ചത്. ചെറുതാഴം ഗ്രാമപഞ്ചായത്ത് നേരത്തെ എടുത്ത തീരുമാനപ്രകാരം എം.വിജിൻ എം.എൽ.എയുടെ ലൈറ്റ് ചുമട്താങ്ങിയിൽ സ്ഥാപിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. രാജ് മോഹൻ എം.പിയുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ് ലൈറ്റ് മണ്ടൂരിൽ സ്ഥാപിക്കാനുള്ള സാദ്ധ്യത പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ചെറുതാഴം ഗ്രാമപഞ്ചായത്തിന് വേണ്ടി അഡ്വ.ഐ.വി.പ്രമോദ് ഹാജരായി.