yoga

കാഞ്ഞങ്ങാട്: ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിലെ യോഗ ട്രൈനേഴ്സിന് പരിശീലനം നൽകി
നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിലെ യോഗ ട്രൈനേഴ്സിനുള്ള ദ്വിദിന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി കെ.ഭാഗ്യലക്ഷ്മി അധ്യക്ഷത വഹിച്ചു. ഡോ.വിശ്വനാഥൻ, ഡോ.കെ.പ്രതിഭ, ഡോ.ടി.പി.രജില, ഡോ.ഓംനാഥ്, ഡോ.സനില എന്നിവർ സംസാരിച്ചു. ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിലെ യോഗ ഇൻസ്ട്രക്ടർമാർക്ക് ഗർഭിണി മാതൃ ആരോഗ്യപരിരക്ഷ വയോജനാരോഗ്യ പരിരക്ഷ കൗമാരരോഗ്യ പരിരക്ഷ,ലഹരിവിമുക്തി യോഗ മാർഗങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.