
നീലേശ്വരം:അഖിലേന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷേനേഴ്‌സ് അസോസിയേഷൻ കണ്ണൂർ എസ്.എസ്.എ ആറാമത് ദ്വൈവാർഷിക സമ്മേളനത്തോടനുബന്ധിച്ച് നീലേശ്വരം ബസ് സറ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സെമിനാർ മുൻ.എം.എൽ.എ ടി.വി.രാജേഷ് ഇദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം.രാജൻ അദ്ധ്യക്ഷത വഹിച്ചു.. സി.ഐ.ടി.യു നീലേശ്വരം ഏരിയസെക്രട്ടറി കെ.ഉണ്ണി നായർ, എ.ഐ.ടി.യുസി നേതാവ് പി. വിജയകുമാർ, കെ.ഭാനുപ്രകാശ്, ഉദയൻ പാലായി ,ഡോ.എൻ.പി.വിജയൻ, കെ.എസ്.എസ്.പി.യു നീലേശ്വരം നോർത്ത് കമ്മിറ്റി സെക്രട്ടറി കെ.ഗോവിന്ദമാരാർ, വി.വി. പ്രസന്നകുമാരി, കെ.രഘു, പി.മനോഹരൻ, കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു. അഖിലേന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷേനേഴ്‌സ് അസോസിയേഷൻ കണ്ണൂർ എസ്.എസ്.എ ജില്ലാ പ്രസിഡന്റ് കെ.ശാന്തകുമാർ സ്വാഗതവും വർക്കിംഗ് ചെയർമാൻ കെ.വി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.