
കേളകം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാർഷികവും ഗവ.കോളേജിനുള്ള സ്ഥലത്തിന്റെ സമ്മതപത്രം ഏറ്റുവാങ്ങലും കേളകത്ത് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.ജോബി.കെ.ജോസ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി കഞ്ഞിക്കുഴിയിൽ, പഞ്ചായത്ത് അംഗങ്ങളായ ജോണി പാമ്പാടി, ലീലാമ്മ ജോണി, ഫാ.സെബാസ്റ്റ്യൻ പൊടിമറ്റം, ഫാദർ സാജു വർഗീസ് വരപ്പോത്തുകുഴി, എൻ.കെ.മോഹൻ, നാരായണൻ അടിയോടി, സലാം കാസിമി, പഞ്ചായത്ത് വികസനസമിതി കൺവീനർ ജോർജ് കുപ്പക്കാട്ട്, കെ.പി.ഷാജി, പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.ബെസി സി തോമസ്, ഡിബിൻ സി ബെന്നി എന്നിവരാണ് കോളേജിനായി സ്ഥലം കൈമാറാൻ സമ്മതപത്രം നൽകിയത്.പൊയ്യമലയിൽ കുടുംബക്ഷേമ ഉപകേന്ദ്രം ആരംഭിക്കുന്നതിന് ജിജോ വേളുപുഴക്കലും സ്ഥലം കൈമാറും.പഞ്ചായത്ത് വികസന സമിതി നേതൃത്വത്തിലാണ് ഫണ്ട് സ്വരൂപിക്കുന്നത്.