
തലശ്ശേരി : പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജും പാർലമെന്ററി അഫേഴ്സ് തിരുവന്തപുരവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.അബ്ദുൽ ജലീൽ ഒതായി അദ്ധ്യക്ഷത വഹിച്ചു.
കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ.പി.വി. സൈനുദ്ദീൻ ആമുഖഭാഷണം നടത്തി. വിവിധ സെഷനുകളിൽ പ്രൊഫ. അഷ്റഫ് കടക്കൽ, ദൃശ്യ ഗിരീഷ്, പ്രൊഫ.സെബാസ്റ്റ്യൻ, നദാ നൗറിൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മാനേജർ എം.പി. അഹമ്മദ് ബഷീർ, പ്രൊഫ.ഷംസുദ്ധീൻ പാലക്കോട്, വി.പി.മുഹമ്മദലി, ഖൈറുന്നീസ ഫാറൂഖിയ്യ, ഡോ.പി.കെ.ഇസ്മാഈൽ, ഡോ.മുസഫർ, സുൽഫിയ സത്താർ, മുഹമ്മദ് അഷ്റഫ് കളത്തിൽ സംസാരിച്ചു.