mela

കണ്ണൂർ: ക്രിസ്തുമസ് പുതുവത്സര കൈത്തറി വസ്ത്രപ്രദർശന വിപണന മേള കണ്ണൂർ പൊലീസ് മൈതാനിയിൽ ആരംഭിച്ചു. കണ്ണൂരിലെ വിവിധ സംഘങ്ങൾക്ക് പുറമേ ജില്ലക്ക് പുറത്തുള്ള പ്രമുഖ കൈത്തറി സംഘങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഹാന്റെക്സ് ഹാൻവീവ് എന്നിവരുടെ സ്റ്റാളുകളുമുണ്ട്. പ്രദർശന മേളയുടെ ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ.എസ് ഷിറാസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, കൈത്തറി വികസന സമിതി പ്രതിനിധികൾ, വ്യവസായ കേന്ദ്രം, കൈത്തറി സംഘം ജീവനക്കാർ എന്നിവർ സന്നിഹിതരായി. മേളയിൽ വിവിധ കൈത്തറി സംഘങ്ങളുടെ ഉത്പ്പന്നങ്ങൾ 20% സർക്കാർ റിബേറ്റോടെ ലഭ്യമാണ്. ദിവസേന നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുമുണ്ട്. മേള 30ന് അവസാനിക്കും.