uroos

കാഞ്ഞങ്ങാട്: കൊവ്വൽപ്പള്ളി മഖാം ഉറൂസിന് ഉജ്വല തുടക്കം. ഉറൂസിന്റെ ഭാഗമായി മദ്രസ്സ വിദ്യാർത്ഥികൾ ഒരുക്കിയ പുരാവസ്തു സാമഗ്രികളുടെ പ്രദർശനം സബ്ബ് കളക്ടർ സൂഫിയാൻ അഹമ്മദ് നിർവ്വഹിച്ചു. സാംസ്കാരിക സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി സി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു.ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.മുത്തലീബ് ഹാജി കൂളിയങ്കാൽ അദ്ധ്യക്ഷത വഹിച്ചു.സി പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ വി.വി.രമേശൻ, കെ.പി.സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ,മുസ്ളിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് ബഷീർ ആറങ്ങാടി,മന്ന്യോട്ട് ദേവാലയം പ്രസിഡന്റ് എം.സുധീന്ദ്രൻ, ഇ.കെ.അബ്ദുൾ റഹിമാൻ, എം.റഷീദ്,എന്നിവർ സംസാരിച്ചു .എം.എ.ഷെഫിക്ക് സ്വാഗതവും അബ്ദുല്ല ഹിമമി നന്ദിയും പറഞ്ഞു.