
കാഞ്ഞങ്ങാട്: വണ്ടിപെരിയാറിലെ ആറു വയസുകാരിയെ കൊലപ്പെടുത്തിയ കേസ് തള്ളാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതിയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.രാമചന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഞ്ജീവൻ മടിവയൽ,രേഷ്മ ആവിക്കര.പി.വി.സുരേഷ്, ഉമേശൻ ബേളൂർ,കെ.കുഞ്ഞികൃഷ്ണൻ,കെ.പി.മോഹനൻ , കെ. ദിലീപ് കുമാർ , കെ.രാജൻ, ഷിബിൻ ഉപ്പിലിക്കൈ, എന്നിവർ സംസാരിച്ചു. .എള്ളത്ത് കുഞ്ഞികൃഷ്ണൻ , ഇ.സാമിക്കുട്ടി, സുധാകരൻ കൊട്ടറ , സജീഷ് കൈതക്കാട്, ഷാജി തൈക്കീൽ , രമേശൻ കാടംകോട് , പി.രത്നാകരൻ, കെ.തങ്കമണി, പി.രവീന്ദ്രൻ , അമിത കൃഷ്ണൻ , പി.വിശ്വംഭരൻ എന്നിവർ സംബന്ധിച്ചു.