
ശ്രികണ്ഠപുരം : ഉണ്ണിമിശിഹാ തീർത്ഥാടന ദൈവാലയത്തിൽ 10 ദിവസത്തെ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാദർ സേവ്യർ പുത്തൻപുരക്കലിന്റെ സാന്നിദ്ധ്യത്തിൽ ചെമ്പംത്തൊട്ടി ഫെറോന വികാരി ആന്റണി മഞ്ഞളാംകുന്നേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു .തിരുനാൾ ദിവസങ്ങളിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ബാനി ,മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ,വികാരി ജനറാൾ ഫാദർ ആന്റണി മുതുകുന്നേൽ,ചെമ്പേരി ഫെറോന വികാരി ,ഡോ.ജോർജ് കാഞ്ഞിരങ്ങാട്ട്, മടമ്പം ഫെറോന വികാരി ഫിലിപ്പ് രാമച്ചനാട്ട് , വൈദികരായനിതിൻ പുകമല,ജിനോ ടി.ജെയിംസ് ഇടം , ലൂക്കോസ് മാടശ്ശേരി ,ഡോ.ജോർജ് രോട്ട് എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാനക്ക് നേതൃത്വം നൽകും.