buds

കാസർകോട് :എൻഡോസൾഫാൻ ദുരിത ബാധിതർക്കും ഭിന്നശേഷിക്കാരുടെയും സമ്പൂർണ്ണ വികസനത്തിനായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ സഹകരണത്തോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഐ ലീഡ് എന്ന പേരിൽ പദ്ധതി രൂപീകരിച്ചു. കഴിവുള്ളവരും വൈദഗ്ധ്യമുള്ള എൻഡോസൾഫാൻ ദുരിത ബാധിതരുടെയും ഭിന്നശേഷിക്കാരുടേയും വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇവർക്ക് ഉപജീവനസഹായവും സമഗ്ര വികസനവും നൽകുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. പദ്ധതിയിൽ എൻഡോസൾഫാൻ ദുരിതബാധിതരോ ഭിന്നശേഷിക്കാരോ ഉള്ള കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കും. പരിപാടികൾ സുഗമമാക്കാൻ ജില്ലയിലെ യുവജനങ്ങളെയും സന്നദ്ധ സംഘങ്ങളെയും ഒന്നിച്ചു നിർത്തും.

വകുപ്പുകളെ സംയോജിപ്പിക്കും

സാമൂഹ്യനീതി, എൽ.എസ്.ജി.ഡി, ആരോഗ്യം, റവന്യൂ, മറ്റ് വികസന വകുപ്പുകൾ തുടങ്ങി വിവിധ വകുപ്പുകളുടെ പരിപാടികളുടേയും പദ്ധതികളുടേയും സംയോജനത്തിലൂടെയാണ് ഐ ലീഡ് നടപ്പിലാക്കുന്നത്.

പദ്ധതി ഇങ്ങനെ

എം.സി.ആർ.സി, ബഡ്സ് സ്‌കൂളുകളെ നോഡൽ സെന്ററുകളായി നിലനിർത്തും

 യൂണിറ്റുകളുടെ ആവശ്യം തിരിച്ചറിഞ്ഞ് പിന്തുണ

 എം.സി.ആർ.സി/ ബഡ്സ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനം

ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ സഹായം

 തൊഴിൽ ഉപജീവനമാർഗ്ഗമാക്കാൻ അവസരം