
ഇരിട്ടി: ആറളം ഫാമിൽ കള്ളുചെത്ത് തൊഴിലാളികളെ കാട്ടാന ഓടിച്ചു. ഇന്നലെ രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം.ഫാമിലെ ഒന്നാം ബ്ലോക്കിൽ കള്ള് ചെത്ത് പോക്കുകയായിരുന്ന രജീഷ്, മഹോഷ് എന്നിവരെയാണ് കാട്ടാന ഓടിച്ചത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ രജീഷിന് തലക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാവൂൂർ താലൂക്ക് ആശുപത്രിയിൽ പ്രവേേശിപ്പിച്ചു കാട്ടാനയുടെ അക്രമണതിൽ നിന്ന് തൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത് . ഇതിന് മുമ്പും കള്ള് ചെത്ത് തൊഴിലാളികളെ കാട്ടാന ആക്രമിച്ചിരുന്നു. ഫാമിിലെ ഒന്നാം ബ്ലോക്കൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് പറയുന്നു.ഇതിന് എതിരായി ഒരു നടപടിയും സ്ഥികരിക്കാൻ അധികൃതർക്ക്കഴിയുന്നില്ല. ഇനി എല്ലാ പ്രതിക്ഷകളും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ആന മതിലിലാണെന്ന് തൊഴിലാളികൾ പറഞ്ഞു. ചെത്തുതൊഴിലാളികളടക്കം നിരവധി പേരാണ് ആറളം ഫാമിൽ ഇതിനകം ആനകളുടെ ചവിട്ടേറ്റ് മരണമടഞ്ഞത്.