
തളിപ്പറമ്പ്: കണ്ണൂർ പായൽ ബുക്‌സ് പ്രസിദ്ധീകരിച്ച ഗീതാ ബാലകൃഷ്‌ണന്റെ നോവൽ 'ഹിമകന്യക വിനിത രാമചന്ദ്രൻ എഴുതിയ ബാലനോവൽ 'മാളുവിന്റെ കൂട്ടുകാർ' എന്നീ പുസ്‌തകങ്ങളുടെ പ്രകാശനം 24ന് ഉച്ചയ്ക്ക് 2.30 ന് തളിപ്പറമ്പ് തൃഛംബരത്തുള്ള സത്യസായി ഹോമിയോ ഹാളിൽ നടക്കും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും സാംസ്‌കാരിക പ്രഭാഷകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് പുസ്‌തകങ്ങൾ പ്രകാശനം ചെയ്യും. ചൈതന്യ, രമ്യ രതീഷ് തുടങ്ങിയവർ പുസ്‌തകം ഏറ്റുവാങ്ങും. ആഷാ രാജീവ് അദ്ധ്യക്ഷത വഹിക്കും. സുസ്‌മിത ബാബു പുസ്‌തകപരിചയം നടത്തും. മനോജ് കാട്ടാമ്പള്ളി സ്വാഗതവും ഗീതാബാലകൃഷ്‌ണൻ, വിനിത രാമചന്ദ്രൻ എന്നിവർ പ്രസംഗിക്കും വാർത്താ സമ്മേളനത്തിൽ ഗിരീഷ് പൂക്കോത്ത്, മനോജ് കാട്ടാമ്പള്ളി, രമ്യ രതീഷ്, വിനിത രാമചന്ദ്രൻ, ഗീതാ ബാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു.