vollyball

കാഞ്ഞങ്ങാട്: അജാനൂർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് വെള്ളിക്കോത്ത് ജില്ലാ സ്‌പോർട്സ് കൗൺസിൽ കാസർകോട് ജില്ല വോളിബോൾ ടെക്നിക്കൽ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അഡ്വക്കേറ്റ് കെ. പുരുഷോത്തമൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ജില്ലാ സീനിയർ ഇന്റർസോൺ വോളിബോൾ ചാമ്പ്യൻഷിപ്പിന് തുടക്കമായി. അജാനൂർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് ലൈറ്റ് വോളി ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ദാമോദരൻ, സംഘാടകസമിതി ചെയർമാൻ എം.പൊക്ലൻ, ജില്ലാ ഗവൺമെന്റ് പ്ലീഡർ കെ.ദിനേശ് കുമാർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കെ.വി.ജയൻ, ഷൈജു, രഞ്ജിത്ത് കണ്ണികുളങ്ങര എന്നിവർ സംസാരിച്ചു. ജയൻ അടോട്ട് സ്വാഗതം പറഞ്ഞു.