
കാഞ്ഞങ്ങാട്: കുടുംബശ്രീയുടെ കീഴിൽ18നും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതികളുടെ കൂട്ടായ്മയിൽ ഉള്ള ഓക്സിലറി ഗ്രൂപ്പിൽ അംഗങ്ങളായ യുവതികളെ പങ്കെടുപ്പിച്ചുകൊണ്ട് കുടുംബശ്രീ സംസ്ഥാന മിഷൻ സംസ്ഥാനത്ത് ആകെ നടപ്പിലാക്കുന്ന ഒക്‌സോ മീറ്റ് കാഞ്ഞങ്ങാട് നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, വിവിധ ക്ലാസുകൾ,പ്രവർത്തനങ്ങൾ, കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.സി ഡി.എസ് ഫസ്റ്റ് ചെയർപേഴ്സൺ സൂര്യാ ജാനകി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ. വി.ദിവാകരൻ, സി ഡി.എസ് വൈസ് ചെയർപേഴ്സൺമാരായ കെ.വി.ഉഷ, പി.ശശികല എന്നിവർ സംസാരിച്ചു. സിഡിഎസ് സെക്കൻഡ് ചെയർപേഴ്സൺ കെ.സുജിനി സ്വാഗതം പറഞ്ഞു.