
കാഞ്ഞങ്ങാട്: ആധാരം എഴുത്ത് അംഗീകാരമുള്ള ആധാരം എഴുത്തുകാർക്ക് മാത്രം സംവരണം ചെയ്യണമെന്നും,തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താൻ അധികാരികൾ തയ്യാറാകണമെന്നും കാഞ്ഞങ്ങാട് നടന്ന ആധാരം എഴുത്ത് അസോസിയേഷൻ ഹൊസ്ദുർഗ്ഗ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ ബാലഗോപാലൻ നഗറിൽ നടന്ന സമ്മേളനം നീലേശ്വരം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ഗൗരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി.വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാനവൈസ് പ്രസിഡന്റ് സുനിൽകുമാർ കൊട്ടറ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണൻ നായർ, വനിത വിഭാഗം ചെയർപേഴ്സൺ ബേബി ലത എന്നിവർ സംസാരിച്ചു.മേഖലാ സെക്രട്ടറി കെ.വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികൾ: കെ. വി.രവീന്ദ്രൻ(പ്രസിഡന്റ്), കെ.രതീഷ്(വൈസ് പ്രസിഡന്റ്), ടി.പി.ബീന(സെക്രട്ടറി),പി.വി. ഷീബ( ജോ:സെക്രട്ടറി),യു. ദേവരാജ്( ട്രഷറർ).