
കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം സ്‌കൂൾ മാനേജർ കെ.വേണുഗോപാലൻ നമ്പ്യാർക്ക് നൽകി നിർവ്വഹിച്ചു. ഇ.വി.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപകൻ വെള്ളിക്കോത്തെ പി.കുഞ്ഞിക്കോമൻ നായരുടെ സ്മരണാർഥം പൂർവ വിദ്യാർത്ഥി വെള്ളിക്കോത്തെ പി.ദിവാകരൻ നായർ ലൈബ്രറിയിലേക്ക് നൽകിയ പുസ്തക കൈമാറ്റവും ചടങ്ങിൽ നടന്നു. വാർഡ് കൗൺസിലർ എൻ.അശോക് കുമാർ, സംഗീത നാടക അക്കാഡമി അംഗം രാജ്‌മോഹൻ നീലേശ്വരം, കെ.വേണുഗോപാലൻ നമ്പ്യാർ, പി.ദിവാകരൻ നായർ, പി.ടി.എ. പ്രസിഡന്റ് വി.ശ്രീജിത്ത്, മദർ പി.ടി.എ. പ്രസിഡന്റ് അഡ്വ.ആശാലത, പ്രിൻസിപ്പൽ എൻ.വേണുനാഥൻ, പ്രഥമാദ്ധ്യാപകൻ വിനോദ്കുമാർ മേലത്ത്, പ്രോഗ്രാംകമ്മിറ്റി ചെയർമാൻ എം.കെ.വിനോദ്കുമാർ, സുവനീർ കമ്മിറ്റി കൺവീനർ സി.പി.ശുഭ, സ്റ്റാഫ് സെക്രട്ടറി വിനോദ് പുറവങ്കര, സുവനീർ കമ്മിറ്റി വൈസ് ചെയർമാൻ കെ.പ്രസേനൻ എന്നിവർ സംസാരിച്ചു.