
പയ്യന്നൂർ: മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാഡമി സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാന പവർ ഫെസ്റ്റിനോടനുബന്ധിച്ച് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന കുറാഷ് ചാമ്പ്യൻഷിപ്പ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. അഡ്വ.ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.വിശ്വനാഥൻ സമ്മാനദാനം നിർവ്വഹിച്ചു.ജില്ല പഞ്ചായത്ത് അംഗങ്ങളായ എം.രാഘവൻ, സി പി.ഷിജു, ജൂഡോ അസോയേഷൻ ജില്ല എക്സിക്യൂട്ടീവ്അംഗം എം.വി.പ്രകാശൻ, കളരിപ്പയറ്റ് അസോസിയേഷൻ ജില്ല എക്സിക്യൂട്ടീവ് അംഗം പി.വി.പത്മനാഭൻ, വി.ഉപേന്ദ്ര ഷേണായി, കെ. വി.വേണുഗോപാലൻ, ഡി.സുനിൽ, മധു ഒറിജിൻ സംസാരിച്ചു.ഇന്ന് രാവിലെ 10ന് നടക്കുന്ന ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് , നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല സമ്മാനദാനം നിർവ്വഹിക്കും.