
മാഹി: ജനപ്രിയ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിന്റെ അവിസ്മരണീയമായ ഏടുകൾ പകർത്തിയ പ്രശസ്ത ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സെൽവൻമേലുരിന്റെ കോടിയേരി ഓർമ്മച്ചിത്രങ്ങൾ ഫോട്ടോഗ്രാഫി പ്രദർശനം 26 മുതൽ 28 വരെ മലയാള കലാഗ്രാമംആർട്ട് ഗാലറിയിൽ നടക്കും.26ന് വൈകുന്നേരം 4.30ന് ഡോ.എ.പി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
27 ന് വൈകുന്നേരം 5.30 ന് ജിത്തു കോളയാട് സംവിധാനം ചെയ്ത കോടിയേരി ദേശം കാലം ഡോക്യുമെന്ററി പ്രദർശനവുമുണ്ടായിരിക്കും.ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ലൈബ്രറി, പുരോഗമന കലാ സാഹിത്യ സംഘം, ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറി, ഏടന്നൂർ ടാഗോർ ലൈബ്രറി, കുറിച്ചിയിൽ യംഗ് പയനിയേർസ്, മാഹി സ്‌പോർട്സ് ക്ലബ്ബ് എന്നിവരാണ് പ്രദർശനത്തിന്റെ സംഘാടകർ.വാർത്താ സമ്മേളനത്തിൽ കെ.ജയപ്രകാശൻ , കെ.പി.സുനിൽകുമാർ, വൈ.എം.അനിൽ കുമാർ ,ചിത്രകാരൻ സെൽവൻ മേലൂർ എന്നിവർ സംബന്ധിച്ചു.