
ചെറുപുഴ: പുളിങ്ങോം അഡ്വഞ്ചർ ടൂറിസം ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആയന്നൂർ തീരം വാട്ടർ സ്പോർട്സ് പ്രവർത്തനം ആരംഭിച്ചു. ആയന്നൂർ കാര്യങ്കോട് പുഴയിൽ പെഡൽ ബോട്ട്, കൊട്ടവഞ്ചി, കയാക്കിംഗ് എന്നിവയും പുഴയോരത്ത് ഊഞ്ഞാൽ, വിശ്രമ - വിനോദ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമാക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സിന്ധു ടോമി, പ്രശാന്ത് സെബാസ്റ്റ്യൻ, കൊട്ടത്തലച്ചി ഡെവലപ്പ്മെൻ്റ് സൊസൈറ്റി പ്രസിഡന്റ് പോൾ ജോസഫ്, ആയന്നൂർ സെന്റ് ജോർജ് ദേവാലയ വികാരി ഫാ. ജേക്കബ് നെടുങ്ങാട്, ആയന്നൂർ ശ്രീ ശിവക്ഷേത്രം പ്രസിഡന്റ് വി.രവീന്ദ്രൻ, ഡോ.ഗോപാൽ, ജിതിൻ ജേക്കബ്, പി.എ. സനീഷ്, കെ.കെ.മോഹനൻ, വിപിൻ പലേരി, ഇ.രവീന്ദ്രൻ, സുലേഖ വിജയൻ എന്നിവർ പ്രസംഗിച്ചു.