
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് വെസ്റ്റ് എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റ വായനാ സദസ്സും സംയുക്ത ഡയറി പ്രകാശനവും നടത്തി. സ്കൂൾ വിദ്യാർത്ഥി ഹവാ ആസിഫ് അലിയുടെ വീട്ടുമുറ്റത്താണ് വായനാസദസ്സ് സംഘടിപ്പിച്ചത്. കുട്ടികൾ, രക്ഷിതാക്കൾ, പ്രദേശവാസികൾ എന്നിവരെ വായനാലോകത്ത് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു പരിപാടി. കുട്ടികളും രക്ഷിതാക്കളും വായനാകുറിപ്പ് അവതരിപ്പിച്ചു. കൃഷ്ണൻ കുറിയ വായനാസ്വാദന ചർച്ചയ്ക്ക് നേതൃത്വം നൽകി. ഒന്നാം ക്ലാസ് കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി ബിജു നിർവഹിച്ചു. സാഹിത്യകാരൻ ജസീൽ കുറ്റിക്കകത്തിനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. സഹദേവൻ മാവിലായി കവിതാവതരണം നടത്തി. കെ.വി പ്രശാന്തൻ, വി. ഷർമ്യ, കെ. റാഷിദ്, അസ്നാബി എന്നിവർ സംസാരിച്ചു.