palli
മതപ്രഭാഷണം കൊവ്വൽ പള്ളി ജമാഅത്ത് ഖത്തീബ് അമീൻ അമാനി മാട്ടൂൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കൊവ്വൽ പള്ളി മഖാം ഉറൂസിനോടനുബന്ധിച്ച് മതപ്രഭാഷണവും കൂട്ടുപ്രാർത്ഥനയും നടന്നു. മതപ്രഭാഷണം ഉദ്ഘാടനം കൊവ്വൽ പള്ളി ജമാഅത്ത് ഖത്തീബ് അമീൻ അമാനി മാട്ടൂൽ നിർവ്വഹിച്ചു. അസീസ് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ടി. മൂത്തലീബ് ഹാജി കൂളിയങ്കാൽ, ജനറൽ കൺവീനർ പി.എ. മുനീർ, സി. അബ്ദുള്ള ഹാജി, ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് നൈഫ്, ജനറൽ സെക്രട്ടറി ഷഫീക്ക് കൊവ്വൽ പള്ളി, കെ.പി മുഹമ്മദ് അബ്ദുള്ള ഹിമമി, സിറാജ് ഹിമമി എന്നിവർ പ്രസംഗിച്ചു. ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. ദുആ മജ്ലിസിന് ശിഹാബുദ്ധീൻ അൽ - അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകി. എൻ.പി അഷ്‌റഫ് സ്വാഗതവും എസ്.കെ അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു.