പഴയങ്ങാടി: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും സമുന്നത കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരനെ ഐ.എൻ.ടി.യു.സി കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പഴയങ്ങാടിയിൽ പ്രവർത്തകർ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വിജയൻ കൂട്ടിനേഴത്ത് ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് ദിനു മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു. യു. കരുണാകരൻ, ടി.എസ്. ദാനിയേൽ, ചെറുകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജി കല്ലേൻ, കെ.പി. പുഷ്‌കരൻ, രാജൻ കുന്നത്ത്, കെ. കുമാരൻ, കെ. ബാലകൃഷ്ണൻ, കെ. രവീന്ദ്രൻ, കെ.എ. ഗ്ലാഡിസ്, കെ. ലത, കെ. സുനിത സംസാരിച്ചു. ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിജയൻ കൂട്ടിനേഴത്തിനെ ആദരിച്ചു.