uduma-
ഉദുമ ഉമേശ് ക്ലബ് നടത്തിയ വനിതോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം സുജാത രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: ഒരു വർഷം നീണ്ടുനിൽക്കുന്ന ക്ലബിന്റെ 44ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉദുമ ഉമേശ് ക്ലബ് നടത്തിയ വനിതോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം സുജാത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ശശികല അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് വള്ളി അശോകൻ, പുഷ്പലത, ആശാ വർക്കർ പുഷ്പലത, ഹരിത കർമ്മ സേനാഗം ഉമ, ലത ഗംഗാധരൻ, സാവിത്രി കൊട്ടാരത്ത് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ബി.സഹനീഷ് സ്വാഗതവും ട്രഷറർ രദു കൃഷ്ണ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി മാനസികാരോഗ്യക്ലാസ്, കലാപരിപാടികൾ, ആക്ടിവിറ്റി ഗെയിം, പ്രസംഗ പരിശീലനം, സ്ത്രീത്വത്തിന്റെ മഹത്വം ബോധവത്കരണ ക്ലാസ്സ് എന്നിവ നടന്നു. കലാസാംസ്‌കാരിക പ്രവർത്തകരായ ബാലചന്ദ്രൻ കൊട്ടോടി, ബാലു ഉമേശ് നഗർ എന്നിവർ നേതൃത്വം നൽകി.